മസ്കത്ത്: സാംസ്കാരിക, കായിക, യുവജന മന്ത്രാലയം മത്രയിൽ സംഘടിപ്പിക്കുന്ന ‘റനീൻ’ സമകാലിക കലാപരിപാടിയുടെ പ്രഥമ പതിപ്പിൽ ലോകമെമ്പാടുമുള്ള ഇരുപതോളം കലാകാരന്മാർ പങ്കെടുക്കും.
നവംബർ 21 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് വിവിധ പരിപാടികൾ അരങ്ങേറുക. പതിമൂന്ന് പ്രാദേശിക കലാകാരന്മാരും ഏഴ് അന്തർദേശീയ കലാകാരന്മാരും എട്ട് സോളോ സംഗീതജ്ഞരും മൂന്ന് വേദികളിലായി പത്ത് ദിവസങ്ങളിലായി പരിപാടികൾ അവതരിപ്പിക്കും.
കലാ പരിപാടികളിലും പ്രദർശനങ്ങളിലും സുൽത്താനേറ്റിന് വിശിഷ്ടവും സമ്പന്നവുമായ പാരപമ്പര്യമുണ്ട്. ഇത് ഉയർത്തിക്കാട്ടുന്നതായിരിക്കും ‘റനീൻ’ പരിപാടിയെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സയ്യിദ് സഈദ് അൽ ബുസൈദി പറഞ്ഞു.
വാസ്തുവിദ്യാ പൈതൃകത്തിന്റെ സമകാലിക വ്യാഖ്യാനം, നഗരത്തിന്റെ സവിശേഷ സ്വഭാവവും ഒമാനിലെ അതിന്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുക, ദൃശ്യ-ശ്രാവ്യങ്ങളിലൂടെ മത്ര വിലായത്തിലെ സൈറ്റുകൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് റനീൻ ഇവന്റിന്റെ പ്രഥമ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. അമ്മാർ അൽ കിയുമി (ഒമാൻ), അസ്ര അക്സമിജ (ഓസ്ട്രിയ-യുനൈറ്റഡ് സ്റ്റേറ്റ്സ്), ബഷൈർ അൽ ബലൂഷി (ഒമാൻ), ക്ലൈവ് ഗ്രേസി (യു.കെ-ഒമാൻ).
എലീന ബ്രദറസ് (ഫിൻലൻഡ്), ഹൈതം അൽ ബുസാഫി (ഒമാൻ), ഹുറിയ അൽ ഹറാസി (ഒമാൻ), ഇസ്രാ മഹമൂദ് അൽ ബലൂഷി (ഒമാൻ), ജോൺ റിയ (യു.കെ), ഖദീജ അൽ മമാരി (ഒമാൻ), ലോറൻസ് തീനെർട്ട് (ജർമനി), ലൂക്ക് ജെറാം (യു.കെ), മർവ അൽ ബഹ്റാനി (ഒമാൻ), മഹ്മൂദ് അൽ സദ്ജാലി (ഒമാൻ).
മകാൻ സ്റ്റുഡിയോ (ഒമാൻ), മോത്ത് അലോഫി (സൗദി അറേബ്യ), രാധിക ഖിംജി (ഒമാൻ), റുസിയ മസാർ (ഒമാൻ), സയ്യിദ താനിയ അൽ സഈദ് (ഒമാൻ), സെയ്ഫ് കൗസ്മേറ്റ് (മൊറോക്കോ), താരിഖ് അൽ ഹജ്രി (ഒമാൻ) തുടങ്ങിവരാണ് ആസ്വാദനത്തിന്റെ പുത്തൻ രാവുകൾ പകർന്ന് മത്രയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.