ബാ​ക്കു​വി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ലെ

ഒ​മാ​ന്‍റെ പ​വ​ിലി​യ​ൻ

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​വിലി​യ​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: അ​സ​ർ​ബൈ​ജാ​​ന്റെ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ ന​ട​ക്കു​ന്ന 29 -ാമ​ത് കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ന്‍റെ പ​വ​ിലി​യ​ൻ തു​റ​ന്നു. ഈ ​യോ​ഗ​ത്തി​ലും മു​ൻ​യോ​ഗ​ങ്ങ​ളി​ലു​മെ​ല്ലാം എ​ടു​ത്ത എ​ല്ലാ തീ​രു​മാ​ന​ങ്ങ​ൾ​ക്കും സ​മ്പൂ​ർ​ണ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ ഒ​മാ​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഊ​ർ​ജ, ധാ​തു മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ലിം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി പ​റ​ഞ്ഞു.

ഊ​ർ​ജ സം​ക്ര​മ​ണ​ത്തി​ലും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​ലും സ്വീ​ക​രി​ച്ച പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ഒ​മാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​മാ​ന്‍റെ പ​വി​ലി​യ​ൻ ഊ​ർ​ജ സം​ക്ര​മ​ണ​വും 2050ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് അ​വ​ലോ​ക​നം ചെ​യ്യു​ന്നു​വെ​ന്ന് ഊ​ർ​ജ, ധാ​തു വ​കു​പ്പ് മ​ന്ത്രി പ​റ​ഞ്ഞു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും ചെ​യ്തു​കൊ​ണ്ട് കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റ് പ​ങ്കെ​ടു​ത്ത​ത് വി​ജ​യ​ക​ര​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ ​അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ അ​മ്രി പ​റ​ഞ്ഞു.

Tags:    
News Summary - Oman Pavilion at Climate Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.