മസ്കത്ത്: ദോഫാറിൽ പുരാവസ്തു സംരക്ഷിതപ്രദേശം വരുന്നു. ഖോർ ഖർഫൂത്ത് ആർക്കിയോളജിക്കൽ റിസർവ് സ്ഥാപിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവ് പുറപ്പെടുവിച്ചു.
അറബിക്കടലിെൻറ തീരത്ത് റഖിയൂത്ത്, ദൽഖൂത്ത് വിലായത്തുകൾക്കിടയിലായിരിക്കും സംരക്ഷിതമേഖല വരുന്നത്. മൊത്തം 143.4 സ്ക്വയർ കിലോമീറ്ററാണ് സംരക്ഷിത പ്രദേശത്തിെൻറ വിസ്തൃതി.
നൂറ്റാണ്ടുകൾക്ക് മുമ്പ് കുന്തിരിക്കം കയറ്റുമതി ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന പുരാതന തുറമുഖം ഈ സംരക്ഷിത പ്രദേശത്താണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.