ഒ.​​ഐ.​സി.​സി മു​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്ക്​​ ഏ​കാ​ധി​പ​ത്യ നി​ല​പാ​ട്​ -ഒ.​​ഐ.​സി.​സി മു​ൻ ഭാ​ര​വാ​ഹി​ക​ൾ

മ​സ്ക​ത്ത്​: ഒമാനിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പിരിച്ചുവിട്ട്​ രൂപവത്​കരിച്ച അഡ്‌ഹോക് കമ്മിറ്റി ഏകാധിപത്യ നിലപാടുകളാണ്​ സ്വീകരിക്കുന്നതെന്ന്​ ഒ.​ഐ.സി.സി മുൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കമ്മിറ്റി രൂപവത്​കരിച്ചിട്ട് മാസങ്ങളായെങ്കിലും സമ്പൂർണ യോഗം ചേർന്നിട്ടില്ല. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി മാത്രമാണ് പിരിച്ചുവിട്ടത്. എന്നാൽ, സംഘടനക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഭാരവാഹികളെയോ സാധാരണക്കാരായ പ്രവർത്തകരെയോ ഒരുകാര്യത്തിലും പരിഗണിക്കാതെ സമാന്തര പ്രവർത്തനങ്ങൾ നടത്തിയവരെയും പലവട്ടം അകന്നുനിന്നവരെയും ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുകയാണ്​.

കഴിഞ്ഞ കമ്മിറ്റിയുടെ കാലത്തുതന്നെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന റീജനൽ കമ്മിറ്റികളാണ് ഇബ്രി, ഇബ്ര, സൂർ, സുഹാർ, നിസ്‌വ തുടങ്ങിയവ. ഇവിടത്തെ ഭാരവാഹികളെയോ പ്രവർത്തകരെയോ അറിയിക്കാതെ പുതിയ കമ്മിറ്റികൾ രൂപവത്​കരിച്ചു എന്നുള്ള നാടകങ്ങളാണ് നടക്കുന്നത്. ഗ്ലോബൽ ചെയർമാന്‍റെ ചുമതലകളെ കുറിച്ച് ​അദ്ദേഹത്തിന്​ ഇപ്പോഴും വേണ്ടത്ര ബോധമില്ല എന്നുള്ളതാണ് സത്യം. ഗ്ലോബൽ ചെയർമാനായി നിയമിതനായശേഷം ചുമതലയുള്ള ഒരുരാജ്യത്തും അദ്ദേഹത്തിന് സന്ദർശനം നടത്താൻ സാധിച്ചിട്ടില്ല. വ്യാപകമായ എതിർപ്പാണ് ഇതിനു കാരണം. സിദ്ദീഖ് ഹസ്സനെ പോലുള്ളവരെ പൊതുസമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്നും ഒ.ഐ.സി.സി മുൻ ഭാരവാഹികളായ ഹൈദ്രോസ് പതുവന, നസീർ തിരുവത്ര, ഷഹീർ അഞ്ചൽ, അനീഷ് കടവിൽ, ജിജോ കടന്തോട്ട്, ഗോപകുമാർ വേലായുധൻ, മോഹൻകുമാർ അടൂർ, സജി ഏഴനാത്ത്, സതീഷ് പട്ടുവം, റാഫി ചക്കര, മനാഫ് തിരുന്നാവായ, ഹരിലാൽ വൈക്കം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഹൈ​ദ്രോ​സ്​ പ​തു​വ​ന രാ​ജ്യ​വെ​ച്ചു

മ​സ്ക​ത്ത്​: ഏ​കാ​ധ്യ​പ​ത്യ​നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഒ.​ഐ.​സി.​സി അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ രാ​ജ്യ​വെ​ച്ച​താ​യി ഹൈ​ദ്രോ​സ്​ പ​തു​വ​ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി ക​ൺ​വീ​ന​റും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും സം​ഘ​ട​ന​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച്​ പു​റ​ത്തു​​പോ​യ മു​ൻ സെ​ക്ര​ട്ട​റി​യും വ്യ​ക്​​തി​വി​രോ​ധം തീ​ർ​ക്കാ​നാ​ണ്​ ക​മ്മി​റ്റി​യെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജി എ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു​കാ​ര്യ​ത്തി​ലും ക​മ്മി​റ്റി​ക്ക് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മോ തീ​രു​മാ​ന​മോ ഇ​ല്ല. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി മു​ൻ അ​ധ്യ​ക്ഷ​ൻ സി​ദ്ദീ​ഖ് ഹ​സ്സ​ൻ അ​ട​ക്ക​മു​ള്ള​വ​രെ വാ​ർ​ത്ത സ​മ്മേ​ള​നം ന​ട​ത്തി വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ആ​ളു​ക​ളു​ടെ ച​ട്ടു​ക​ങ്ങ​ളാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ​ല​വ​ട്ടം അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​നോ​ട് പ​രാ​തി പ​റ​ഞ്ഞു എ​ങ്കി​ലും അ​തി​നോ​ടെ​ല്ലാം നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - An monopoly position for ad hoc Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.