മത്ര: കോപ അമേരിക്ക ആവേശം മത്ര സൂഖിലും നുരഞ്ഞുപൊങ്ങി. ഞായറാഴ്ച പുലർച്ചെ നടന്ന ബ്രസീൽ- അര്‍ജന്റീന സ്വപ്ന ഫൈനല്‍ വീക്ഷിച്ചവര്‍ രണ്ട് ചേരിയിലായി നിന്ന് നടത്തിയ മാരത്തണ്‍ ചര്‍ച്ചകളാണ് ഞായറാഴ്ച പകൽ സൂഖിൽ നടന്നത്. പരസ്പരം ട്രോളിയും കളിയവലോകനങ്ങള് നടത്തിയും ചൂട് പിടിച്ച ചര്‍ച്ചകളാണ് സൂഖില്‍ നടന്നത്. മലയാളികള്‍ക്കൊപ്പം ബംഗ്ലാദേശികളും ചർച്ചകളില്‍ പങ്കാളികളായി.
ഫൈനലില്‍ അര്‍ജൻറീനയെ ക്ഷണിച്ച് വീരവാദം ഇളക്കിയ നെയ്മർ നാണം കെട്ട് ഒടുവില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി മൈതാനം വിടേണ്ടി വന്നതായി കാസർകോട് സ്വദേശി നൂറു ടൂട്ടു പറഞ്ഞു. രാജ്യത്തിനു വേണ്ടി കളിച്ച് കപ്പെടുക്കുന്നില്ലെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍ക്ക് നല്ല പൊളപ്പന്‍ മറുപടിയാണ് മെസ്സി നല്‍കിയത്. കൂടാതെ ടൂര്‍ണമെൻറിലെ മികച്ച കളിക്കാരനും ടോപ്സ്കോററും മെസ്സിയാണെന്നതും ചരിത്രത്തിെൻറ കാവ്യനീതിയാണെന്ന് അര്‍ജൻറീനിയന്‍ ആരാധകനായ ഹാഷിര്‍ ചെങ്ങളായി പറഞ്ഞു.എന്നാല്‍ തപ്പിയും തടഞ്ഞും തളര്‍ന്ന് ഓഫ്സൈഡിലൂടെ ഗോള്‍ നേടി വിജയിച്ചതില്‍ അധികം അഹങ്കരിക്കാനില്ലെന്നാണ് സൂഖിലെ മൊബൈൽ ഷോപ്പ് വ്യാപാരിയായ ഫാജി മാഹി അഭിപ്രായപ്പെടുന്നത്. ബ്രസീല്‍ ടീമിെൻറ ആരാധകനെങ്കിലും അര്‍ജന്റീന ജയിക്കണമെന്നും മെസ്സി കപ്പ് ഉയർത്തണമെന്നും ആഗ്രഹിച്ചിരുന്നതായി റഫീഖ് റയ്യാന്‍ പറയുന്നു.
മെസ്സിക്ക് ഇനി അധികകാലം കരിയര്‍ അവശേഷിക്കില്ലെന്നിരിക്കെ ഈ കിരീട വിജയം മെസ്സിക്കുള്ള അംഗീകാരമായി കാണുന്നുവെന്നുമാണ് റഫീഖിെൻറ വിലയിരുത്തൽ. ഇരു ടീമിെൻറയും ആരാധകനല്ലാത്തതിനാൽ കളിയിൽ അത്ര താല്പര്യമൊന്നും ഇല്ലായിരുന്നെന്ന് മെഹബൂബ് വളവട്ടണം പറഞ്ഞു. എഞ്ചൽ ദി മരിയ ഗോളിയെ കബളിപ്പിച്ച് നേടിയ ഗോളിനപ്പുറം വലിയ ആക്രമണ ഫുട്ബാൾ ഇരുഭാഗത്തും കാര്യമായി ഉണ്ടായില്ല. എങ്കിലും കളി അവസാനിപ്പിച്ച്, നെയ്മറെ തോളിൽ ചായ്ച്ച് മെസ്സി ആശ്വസിപ്പിക്കുന്ന സീൻ കണ്ടപ്പോൾ കരള്‍ നിറഞ്ഞു. അതാണ് ഫുട്ബാൾ പകരുന്ന സാഹോദര്യമെന്നും മെഹബൂബ് പറഞ്ഞു.
അര്‍ജന്റീനിയന്‍ ആരാധകരുടെ വകയായി ശീതള പാനീയ വിതരണവും ഉണ്ടായി. ഇഷ്ട ടീമിെൻറ ജഴ്സി അണിഞ്ഞാണ് ആരാധകരില്‍ മിക്കവരും ഞായറാഴ്ച ഡ്യൂട്ടിക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.