ബാർബർഷോപ്പുകളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം

മസ്​കത്ത്​: ഒമാനിൽ ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും ബുധനാഴ്​ച മുതൽ പ്രവർത്തനം പുനരാരംഭിക്കു​േമ്പാൾ സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. ഒരേസമയം രണ്ട്​ ഉപഭോക്​താക്കളിലധികം (വലുപ്പത്തിന്​ അനുസരിച്ച്​) അനുവദനീയമല്ല. സാമൂഹിക അകലം ഉറപ്പാക്കണം. ഇതോടൊപ്പം ഹസ്​തദാനവും ഒഴിവാക്കണം. കടക്കുള്ളിൽ ആളുകൾ കാത്തിരിക്കുന്നതും അനുവദനീയമല്ല. ബാർബർഷോപ്പിലെ ജീവനക്കാർ പി.പി.ഇ കിറ്റ്​, ഫേസ്​ ഷീൽഡ്​, മാസ്ക്​, ഗ്ലൗസ്​ എന്നിവ ധരിക്കണം. ഉപയോഗിച്ച ശേഷം ഒഴിവാക്കാവുന്ന ഏപ്രണുകളും ഉപകരണങ്ങളും ഉണ്ടായിരിക്കണം. കത്രികകളടക്കം വീണ്ടും ഉപയോഗിക്കുന്ന സാധനങ്ങൾ ഒാരോ ആളുകൾക്ക്​ ശേഷവും രോഗാണുമുക്​തമാക്കണം.


രോഗാണുമുക്​തമാക്കുന്നതിനുള്ള നിശ്​ചിത മാനദണ്ഡത്തിലുള്ള സംവിധാനങ്ങൾ ഒാരോ കടകളിലും ഉണ്ടാകണം. ഒാരോ ഉപഭോക്​താക്കൾക്ക്​ സേവനം നൽകിയ ശേഷവും ജീവനക്കാർ കൈകൾ സോപ്പ്​ ഉപയോഗിച്ച്​ കഴുകണം. ഉപയോഗിക്കുന്ന വസ്​ത്രങ്ങൾ ജീവനക്കാർ ശുചിത്വത്തോടെ വൃത്തിയാക്കുകയും വേണം. ഫേഷ്യൽ ക്ലീനിങ്​ സേവനങ്ങൾ നൽകുന്ന കടകളിൽ നാല്​ ചതുരശ്ര മീ​റ്ററെങ്കിലും സ്​ഥലം അധികമായി വേണം. മൂർച്ചയുള്ള വസ്​തുക്കൾ നീക്കം ചെയ്യുന്നതിന്​ എല്ലാ കടകളിലും പ്രത്യേക പാത്രങ്ങൾ വെക്കണമെന്ന​ും അറിയിപ്പിൽ പറയുന്നു.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT