മസ്കത്ത്: ബൗഷർ കപ്പ് അഞ്ചാംപതിപ്പിലെ ഫുട്ബാൾ ടീമുകളുടെ ഗ്രൂപ് നിർണയ നറുക്കെടുപ്പ് മസ്ക്കത്തിലുള്ള ഫോർ സ്ക്വയർ റസ്റ്റാറന്റ് ഹാളിൽ നടന്നു. ഒമാൻ മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജോയ് പാറാട്ട് അധ്യക്ഷത വഹിച്ചു. സമൂഹിക പ്രവർത്തകരായ റിയാസ് അമ്പലവൻ, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു.
വിജയൻ കരുമാണ്ടി സ്വാഗതവും സന്തോഷ് എരിഞ്ഞേരി നന്ദിയും പറഞ്ഞു. കഴിഞ്ഞ നാല് പ്രാവശ്യവും ആവേശകരമായി പര്യവസാനിച്ച ബൗഷർ ഫുട്ബാൾ കപ്പിന്റെ അഞ്ചാമത്തെ പതിപ്പിനാണ് 17ാം തീയതി നടക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഫുട്ബാൾ മേള ഉദ്ഘാടനം ചെയ്യുന്നതിന് ഫുട്ബാൾ താരം സി.കെ. വിനീത് എത്തിച്ചേരും. മസ്ക്കത്തിലെ 16 ടീമുകളാണ് ബൗഷർ കപ്പിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.