മസ്കത്ത്: സ്വിറ്റ്സര്‍ലൻഡ് സന്ദര്‍ശിക്കുന്ന പ്രോഗ്രാം ഫോര്‍ പ്രോമിസിങ് ഒമാനി സ്റ്റാര്‍ട്ടപ് ഹോണററി പ്രസിഡന്റ് സയ്യിദ് ബിൽ അറബ് ബിന്‍ ഹൈതം അല്‍ സഈദ് അന്താരാഷ്ട്ര വ്യാപാര സംഘടനയായ ഐ.ടി.ഒ ഡയറക്ടര്‍ ജനറല്‍ ഡോ. നഗോസി ഒകോഞ്ഞോയുമായി കൂടിക്കാഴ്ച നടത്തി. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചർച്ച നടത്തി.
ഫിഷറീസ്, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയിലെ സഹകരണത്തെ കുറിച്ചും സംസാരിച്ചു. ഇന്റര്‍നാഷനല്‍ ട്രേഡ് സെന്റര്‍ എന്നിവയുമായി സഹകരണം വര്‍ധിപ്പിക്കുക, വ്യവസായ, വിജ്ഞാന, സാങ്കേതിക കമ്പനികളിലെ നിക്ഷേപ അവസരങ്ങള്‍ വിപുലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്വിറ്റ്സര്‍ലൻഡ് സന്ദര്‍ശനം. ഉന്നതതല പ്രതിനിധി സംഘവും ബില്‍ അറബിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.