സുഹാർ: ജനുവരി 31ന് നടക്കുന്ന 'ബാത്തിനോത്സവം 2025'ന്റെ ഭാഗമായി സൗജന്യ മെഗാ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച സഹം സനായ റോഡിലെ ചിൽഡ്രൻസ് പാർക്കിന് സമീപമുള്ള ഹാളിൽ നടക്കും. രാവിലെ ഒമ്പത് മണിമുതൽ ഉച്ചക്ക് 2.30 വരെയാണ് ക്യാമ്പ്. സഹം സൗഹൃദ വേദിയും ബദറുൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് പോളിക്ലിനിക്ക് വടക്കൻ ബാത്തിനയും ചേർന്നാണ്ക്യാമ്പ് നടത്തുന്നത്. ഹൃദയരോഗവിഭാഗം, നെഫ്രോളജിസ്റ്റ്, ഗൈനക്കോളജി, ഇ.എൻ.ടി, എല്ലു രോഗം, കുട്ടികളുടെ ഡോക്ടർ, ഇന്റേനൽ മെഡിസിൻ, ജനറൽ പ്രാക്ടീഷ്ണർ എന്നിവരടങ്ങിയ പത്തോളം ഡോക്ടർമാരുടെ സേവനം ലഭിക്കും. ആവശ്യമായവർക്ക് സൗജന്യ ഇ.സി.ജി സൗകര്യവും ഷുഗർ, പ്രഷർ എന്നിങ്ങനെയുള്ള പരിശോധനയും സൗജന്യമായിരിക്കുമെന്ന് ബദറുൽ സമാഹോസ്പിറ്റൽ സോണൽ മാർക്കറ്റിങ് ഹെഡ് ഷെയ്ഖ് ബഷീർ അറിയിച്ചു. കൂടുതൽ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് ഡോക്ടർ നിർദേശിക്കുന്നവർക്ക് ആശുപത്രിയിൽ ചികിത്സ ചിലവിൽ പരമാവധി കിഴിവ് അനുവദിക്കുമെന്നും മെഡിക്കൽ ക്യാമ്പിൽ എത്തുന്നവർക്ക് നിശ്ചിത കാലയളവിൽ ഡിസ്കൗണ്ട് കൂപ്പൺ അനുവദിക്കുമെന്നും ബദറുൽ സമാ ബാത്തിന ഹെഡ് മനോജ് കുമാർ പറഞ്ഞു.
നിർമാണ മേഖലയിലും മറ്റു മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ് ഇതുപോലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ. ഈ അവസരം പരമാവധി ഉപയോഗ പെടുത്തണം എന്ന് സഹം സൗഹൃദ വേദി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.