മസ്കത്ത്: ഇന്ത്യൻ എണ്ണകപ്പലിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒമാൻ കടലിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പശ്ചിമ ബംഗാൾ സ്വദേശിയാണ് പൊള്ളലേറ്റ് ഖൗല ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഗുജറാത്തിലെ സിക്ക തുറമുഖത്ത് നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പോവുകയായിരുന്നു കപ്പൽ. പരിക്കേറ്റയാളെ എയർഫോഴ്സ് ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. എയർഫോഴ്സിന് ഒപ്പം റോയൽ ഒമാൻ നേവിയും മാരിടൈം സുരക്ഷാ കേന്ദ്രവും സഹകരിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ് തുറമുഖത്തേക്കും തുടർന്ന് ആശുപത്രിയിേലക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.