മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്റസയുടെ മീലാദ് ഫെസ്റ്റിന് പ്രൗഢോജ്ജ്വല സമാപനം. മബേല അഫ്റാഹ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രെട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. ഒമാനി പൗരപ്രമുഖൻ ശൈഖ് ജമീൽ മുഖ്യാതിഥിയായി. കഴിഞ്ഞ ഒരു മാസമായി വിദ്യാർഥികളുടെ വിവിധയിനം ഓഫ് സ്റ്റേജ് പരിപാടികൾ നടന്നുവരുകയായിരുന്നു. ദുൽ ദുൽ, ദുൽഫുകാർ എന്നീ രണ്ടു ഗ്രൂപ്പുകളിലായിരുന്നു മത്സരം.
150ഓളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 346 പോയന്റുമായി ദുൽ ദുൽ ഒന്നാം സ്ഥാനത്തും 334 പോയന്റുമായി ദുൽഫുകാർ രണ്ടാം സ്ഥാനത്തും എത്തി. കിഡീസ് വിഭാഗത്തിൽ ഹംദാൻ സലീം, സബ് ജൂനിയർ വിഭാഗത്തിൽ ആയിഷ മിൻഹ, ജൂനിയർ വിഭാഗത്തിൽ സിഫ്സീർ, സീനിയർ വിഭാഗത്തിൽ സഫ്വാൻ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ. മദ്റസയിലെ ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റായി ഫാത്തിമത്തു നസയെ തിരഞ്ഞെടുത്തു.
സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ താജുദ്ദീൻ (അഞ്ചാം ക്ലാസ്), ഫാദി ഇബ്രാഹിം (ഏഴാം ക്ലാസ്), ജിബ്രീൽ ഫാരിസ് (പത്താം ക്ലാസ്) എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. പൊതുസമ്മേളനത്തിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഒറ്റപ്പാലം, ഖാലിദ് കുന്നുമ്മൽ, സലീം അന്നാര, യാക്കൂബ് തിരൂർ, ഇബ്രാഹിം ലുലു, അറഫാത്ത് എസ്.വി, പി.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. അഷ്റഫ് പൊയ്കര സ്വാഗതവും അബ്ദുൽ സലാം കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.