എഫ്.സി ബ്രദേഴ്​സ ബർക സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എഫ്.സി മൊബേല

ബ്രദേഴ്സ് ബർക ചാമ്പ്യൻസ് ട്രോഫി ഫുട്​ബാൾ: എഫ്.സി. മൊബേല ജേതാക്കൾ

ബർക: എഫ്.സി ബ്രദേഴ്​സ ബർക സംഘടിപ്പിച്ച പത്താമത് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി മൊബേല ജേതാക്കളായി.ഫൈനൽ മത്സരത്തിൽ ഡയാനമോസ് എഫ്.സി ആയിരുന്നു എതിരാളി. നിശ്ചിത സമയത്തും ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ വിജയികളെ പെനാൽറ്റി ഷൂട്ടൗലാണ്​ കണ്ടെത്തിയത്​. ഗോൾഡൻ ഗ്ലൗ-അജു, ഡിഫൻഡർ-ഷിബു, ടോപ് സ്കോറർ-സഹീർ, പ്ലെയർ ഓഫ് ടൂർണമെന്റ് സഹീർ (എല്ലാവരും എഫ്.സി. മൊബേല ) എന്നിവർ കരസ്ഥമാക്കി. എഫ്.സി കേരള പെനാൽറ്റിയിലൂടെ പ്രൊ ഔർസിനെ തോൽപ്പിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പത്താം സീസണിനോട് അനുബന്ധിച്ചു നടന്ന ഫാമിലി ഫെസ്റ്റ് വ്യത്യസ്തത കൊണ്ട് വേറിട്ടൊരു അനുഭവം സമ്മാനിച്ചു.

Tags:    
News Summary - Brothers Barka Champions Trophy Football: F.C. Mobela winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.