മസ്കത്ത്: ഒമാെൻറ ബജറ്റ് കമ്മിയിൽ 91.5 ശതമാനത്തിെൻറ കുറവ്. 2020െൻറ ആദ്യ പാദത്തിൽ 26.3 ദശലക്ഷം റിയാലാണ് കമ്മി. തൊട്ടു മുൻവർഷം സമാന കാലയളവിൽ 309.1 ദശലക്ഷം റിയാലായിരുന്ന സ്ഥാനത്താണിത്. നിലവിലെ വില സൂചിക അടിസ്ഥാനമാക്കിയുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 0.4 ശതമാനമാണിതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിെൻറ മൊത്തം വരുമാനം കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 2.7 ശതകോടി റിയാൽ ആയിരുന്നത് ഇൗ വർഷം 2.6 ശതകോടി റിയാലായി കുറഞ്ഞു. പൊതുചെലവ് ആകെട്ട 12.5 ശതമാനം കുറഞ്ഞ് വരുമാനത്തിെൻറ നിലയിലേക്ക് എത്തിയിട്ടുണ്ട്. നിലവിലെ വില സൂചിക അടിസ്ഥാനമാക്കിയുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഏഴ് ശതകോടി റിയാൽ ആയിരുന്നത് ഇക്കുറി 6.75 ശതകോടി റിയാലായാണ് കുറഞ്ഞത്.
എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനത്തിലെ കുറവാണ് ജി.ഡി.പിയിലെ കുറവിന് കാരണം. എണ്ണയിതര മേഖലയിലെ വരുമാനം കഴിഞ്ഞ വർഷം 4.9 ശതകോടി റിയാൽ ആയിരുന്നത് ഇക്കുറി 4.6 ശതകോടി റിയാൽ ആയാണ് കുറഞ്ഞത്. എണ്ണ മേഖലയുമായി ബന്ധപ്പെട്ട വരുമാനം 0.7 ശതമാനം കൂടി 2.43 ശതകോടി റിയാൽ ആയി. ക്രൂഡ് ഒായിൽ വിലയിലുണ്ടായ 2.6 ശതമാനത്തിെൻറ ഉയർച്ചയാണ് കാരണം. അേതസമയം പ്രകൃതി വാതകത്തിൽ നിന്നുള്ള വരുമാനത്തിൽ 9.1 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. എണ്ണയിതര മേഖലയിലെ വരുമാനത്തിലെ കുറവിന് കാരണം വ്യവസായ മേഖലയിലെയും സേവന മേഖലയിലെയും വരുമാനത്തിലെ കുറവാണ്. അതേസമയം, കാർഷിക -ഫിഷറീസ് മേഖലയിൽ നിന്നുള്ള വരുമാനത്തിൽ വർധനവുണ്ട്. വിദേശ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ 88.6 ദശലക്ഷം റിയാലായി കുറഞ്ഞതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.