മസ്കത്ത്: ബർക്കയിൽ ഒ.ഐ.സി.സി റീജനൽ കമ്മിറ്റി രൂപവത്കരിച്ചു. എട്ടാമത്തേതും ഒമാനിലെ അവസാനത്തേതുമായ കമ്മിറ്റിയാണ് ബർക്കയിൽ രൂപവത്കരിച്ചതെന്ന് അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസഫ് അറിയിച്ചു. ബര്‍ക്കയില്‍ നടന്ന പ്രവര്‍ത്തകസമ്മേളനത്തില്‍ അജോ കട്ടപ്പനയെ പ്രസിഡന്റായും ഹരിലാല്‍ കൊല്ലത്തെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കണ്ണൂര്‍ ജയരാജ്, അനു മലമണ്ണേല്‍ (വൈ. പ്രസി), രഘുനാഥ് ചെന്നിത്തല (കേന്ദ്ര കമ്മിറ്റി അംഗം), ബിജു തറയില്‍, ജോഷ്വ തടത്തില്‍, മജീദ് കുഞ്ഞ് അമ്പലപ്പുഴ (സെക്ര), പ്രിയഹരി (വനിത സെക്ര), ഷംസു പാലക്കാട് (ട്രഷ).13 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന അനുമോദനയോഗം സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസഫ് അധ്യക്ഷത വഹിച്ചു. എസ്. പുരുഷോത്തമന് നായര്‍, ബിന്ദു പാലക്കല്‍, ബിനേഷ് മുരളി, വി.സി. നായര്‍, വി.എം. അബ്ദുല്‍ കരിം, രഘുനാഥ് ചെന്നിത്തല, സജി ഇടുക്കി, ജിനു ജോണ്‍ നെയ്യാറ്റിന്‍കര, മറിയാമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
അജോ കട്ടപ്പന സ്വാഗതവും ഹരിലാല്‍ കൊല്ലം നന്ദിയും പറഞ്ഞു. ബര്‍ക റീജിനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പിയെ പങ്കെടുപ്പിച്ച് ഓണ്‍ലൈനില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.