മസ്​കത്തിൽ ബസ് അപകടം: നാലുപേർ മരിച്ചു

മസ്കത്ത്​: മസ്‌കത്ത്​ ഗവർണറേറ്റിൽ ബസ്​ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്​ ബസ് മറിഞ്ഞത്.


53 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.



Tags:    
News Summary - Bus accident in Muscat: Four killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.