മസ്കത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ച മുവാസലാത്ത് ബസ് സർവിസുകൾ ഞായറാഴ്ച മുതൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. മസ്കത്ത്, സലാല എന്നിവിടങ്ങളിലെ സിറ്റി ബസുകളും വിവിധ റൂട്ടുകളിലെ സർവിസുകളുമാണ് കഴിഞ്ഞ ആഴ്ച മുതൽ നിർത്തിവെച്ചത്.
മേയ് 9 മുതൽ 15വരെ പ്രഖ്യാപിച്ച പെരുന്നാൾകാല ലോക്ഡൗണിെൻറ സന്ദർഭത്തിലാണ് മുവാസലാത്ത് ബസ് സർവിസുകൾ നിർത്തിയത്. രാത്രിയാത്ര നിരോധനമടക്കമുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി പിൻവലിച്ചതോടെയാണ് ബസ് ഓട്ടം പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇൻറർ സിറ്റി ബസ് സർവിസുകളടക്കം എല്ലാ റൂട്ടുകളിേലക്കുമുള്ള ബസുകളും ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും.
രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും നഗരങ്ങൾക്ക് അകത്ത് യാത്ര ചെയ്യുന്നവർക്കും പുതിയ തീരുമാനം ആശ്വാസകരമാണ്.ഇതോടെ, തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും കൂടുതൽ പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബസ് വാഹനഗതാഗതം ഇല്ലാതാകുന്നത് കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തിച്ചേരാത്തതിന് കാരണമാകാറുണ്ട്. ഇതിന് പരിഹാരമായത് സാധാരണക്കാർക്കും കച്ചവടക്കാർക്കും ആശ്വാസമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.