മസ്കത്ത്: നാഷനൽ ഡിറ്റർജന്റ് കമ്പനിയുടെ (എൻ.ഡി.സി) മുൻനിര ബ്രാൻഡായ ബാഹറിന്റെ ‘ബൈ ബാഹർ വിൻ യുവർ ഡ്രീം ടെസ്ല’ പ്രോമോഷനൽ കാമ്പയിനിന്റെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. ആദ്യ നറുക്കെടുപ്പിൽ പത്ത് ഉപഭോക്താക്കൾക്ക് 50 റിയാൽ വീതം വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു.പത്ത് പേർ വാഷിം മെഷീനുകളും അഞ്ച് പേർ ഐഫോൺ 14ഉം മറ്റു അഞ്ച് പേർ പുതിയ ഐഫോൺ 15ഉം സ്വന്തമാക്കി. അഞ്ചുപേർക്ക് സാംസങ് ഗാലക്സി എസ് 24 നേടാനുള്ള ഭാഗ്യവുമുണ്ടായി.
ജൂലൈ 25ന് ആരംഭിച്ചു കാമ്പയിൻ ഒക്ടോബർ ഏഴുവരെ തുടരും. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ഒമനിൽനിന്നുടനീളം ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് അധികൃർ വ്യക്തമാക്കി. മെഗാ സമ്മാനമായി ടെസ്ല മോഡൽ Y നേടാനുള്ള അവസരമാണ് പ്രമോഷനൽ കാമ്പയിനിലൂടെ ഒരുക്കിയിരിക്കുന്നത്. സുൽത്താനേറ്റിൽ ഇത്തരത്തിലുള്ള കാമ്പയിൻ ആദ്യമായിട്ടാണെന്ന് കമ്പനി അവകാശപ്പെട്ടു. ഓരോ വാങ്ങലിലും തൽക്ഷണം വിജയിക്കാൻ കഴിയുന്നവിധത്തിൽ "സ്ക്രാച്ച് ആൻഡ് വിന്നും’ ഒരുക്കിയിട്ടുണ്ട്. ഒമാനിലെ എല്ലാ പ്രമുഖ ഹൈപ്പർ/സൂപ്പർമാർക്കറ്റുകളിലും പ്രമോഷനൽ കാമ്പയിനുകൾ നടക്കുന്നുണ്ട്.
ചുരുങ്ങിയത് മൂന്ന് റിയാലിന് നമ്പർ വൺ, ഫറ, പിനെക്സ്, സ്പാർക്ക് എന്നീ ഉൽപനങ്ങൾ വാങ്ങുകയാണെങ്കിൽ റാഫിൽ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള കൂപ്പണുകൾ ലഭിക്കും. കാമ്പയിന് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം സന്തോഷം നൽകുന്നതാണെന്ന് നാഷനൽ ഡിറ്റർജന്റ് കമ്പനിയുടെ സി.ഇ.ഒ മുരളി സുന്ദർ അഭിപ്രായപ്പെട്ടു. ഈ കാമ്പയിനിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകുക മാത്രമല്ല, ബാഹറിനോട് അവർ കാണിച്ച ദീർഘകാല വിശ്വാസവും വിശ്വസ്തതയും ആഘോഷിക്കാനും കൂടിയാണ്.
അസാധാരണമായ മൂല്യവും അവിസ്മരണീയമായ അനുഭവങ്ങളും നൽകുന്നത് തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത പ്രമോഷനൽ രീതികളെ മറികടക്കാനും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അസാധാരണമായ മൂല്യം നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.ഡി.സിയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് ഹെഡ് അനീഷ് കുമാർ പറഞ്ഞു.
ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിനോട് അടുത്തതോടെ കൂടുതൽ ആളുകൾ കാമ്പയിലേക്ക് ആകർഷിക്കുന്നുണ്ട്. വിജയികളിൽ നിന്നുള്ള മികച്ച പ്രതികരണം കാമ്പയിനിന്റെ സ്വാധീനം എടുത്തുകാണിക്കുന്നതാണ്. ഇത് ബാഹറും അതിന്റെ അർപ്പണബോധമുള്ള ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്കുറപ്പണ്ടൈന്നും അദ്ദേഹം പറഞ്ഞു. മെഗാ വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റാഫിൾ നറുക്കെടുപ്പും മറ്റു സമ്മാനങ്ങളും ഒക്ടോബർ രണ്ടാം വാരത്തിൽ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.