മസ്കത്ത്: മധുരമൂറും കാഴ്ചകളുടെ പുതുലോകം തീർക്കുന്നതായി 'ഗൾഫ് മാധ്യമം' ഫുഡ്ലാന്റ്സുമായി ചേർന്നു സംഘടിപ്പിച്ച കേക്ക് അലങ്കാര മത്സരം. വ്യാഴാഴ്ച വൈകീട്ട് നാലിനാരംഭിച്ച മത്സരത്തിൽ 30പേരാണ് പങ്കെടുത്തത്. ‘അറേബ്യ നൈറ്റ്സ്’ എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ അറബിക്കഥകളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ, അത്ഭുത വിളക്കുകൾ തുടങ്ങിയവ അലങ്കാരങ്ങളായി കേക്കുകളിൽ പുനർജനിച്ചു. ജിയ ഷഫീർ, അനുപമ നകവൻഷി, ഷൈമ ഷിയാസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗൾഫ് മാധ്യമം നൽകുന്ന ഐഫോൺ 15, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നൽകുന്ന ഒരുപവന്റെ സ്വർണനാണയം, ജിപാസ് നൽകുന്ന മൈക്രോവേവ് ഓവൻ- റോയൽ ഫോർഡ് കുക്ക്വെയർ സെറ്റുമാണ് ആദ്യ മൂന്നു സ്ഥാനക്കാർക്കു നൽകിയത്. ഫുഡ്ലാൻസിന്റെ സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഒരു മണിക്കൂറോളം നീണ്ട വിധി നിർണയത്തിന് ഒടുവിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഒനേസ തബിഷ്, പൂർണിമ സുബ്രഹ്മണ്യൻ, റുബീന ഇബ്രാഹീം എന്നിവരായിരുന്നു വിധികർത്താക്കൾ. 'ഗൾഫ് മാധ്യമം' റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, ഫുഡ്ലാന്റ്സ് റസ്റ്ററന്റ് ഓപറേഷൻ ഡയറക്ടർ സുരയ്യ, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഓപറേഷൻസ് വിഭാഗം മേധാവി ബിനോയ് സൈമൺ വർഗീസ്, ജീപാസ്-റോയൽ ഫോർഡ് ഒമാൻ കൺട്രി സെയിൽസ് മാനേജർ കെ.ടി സജീർ എന്നിവർ ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക ഉപഹാരങ്ങളും നൽകി. ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഷൈജു സലാഹുദ്ദീൻ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ്, ഫുഡ്ലാന്റ്സ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ വിപിൻ എന്നിവർ സംബന്ധിച്ചു. ഫുഡ്ലാന്റ്സ്, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, ജീപാസ്, റോയൽ ഫോർഡ് എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.