മസ്കത്ത്: പടിഞ്ഞാറൻ ഇന്ത്യയിൽനിന്നുള്ള ന്യൂനമർദം തിങ്കളാഴ്ച മുതൽ ഒമാനെ ബാധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. വിവിധ ഇടങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
തിങ്കളാഴ്ച വൈകീട്ട് തെക്കൻ ശർഖിയ ഗവർണറേറ്റിൽ തുടങ്ങി, ക്രമേണ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കുകൂടി മഴ വ്യാപിക്കും. ബാക്കിയുള്ള ഗവർണറേറ്റുകളിൽ ഭാഗിക മേഘാവൃതമായിരിക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടലിന്റെ തീരങ്ങളിൽ തിരമാലകൾ 1.5 മുതൽ 2.5 മീറ്റർ വരെയും അറബിക്കടലിന്റെ തീരങ്ങളിൽ നാലു മീറ്റർ വരെയും ഉയർന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.