സലാല: ക്രിക്കറ്റ് ലവേഴ്സ് സലാലയിൽ സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് ടൂർണമെന്റിൽ വയനാട് ടീം ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ടീമിനെയാണ് വയനാട് തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത തിരുവനന്തപുരം ആറ് ഓവറിൽ 82 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വയനാട് 5.2 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.
ദാരീസിലെ അർസാത്ത് ഫാമിന് സമീപമുള്ള രണ്ട് ഗ്രൗണ്ടുകളിലായാണ് എട്ട് ടീമുകൾ പങ്കെടുത്ത ഏകദിന ടൂർണമെന്റ് നടന്നത്. വയനാടിന്റെ സനൂപാണ് മാൻ ഓഫ് ദി മാച്ച്. സഞ്ജു ഷംസീർ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും സത്താർ കീരൻ മികച്ച ബൗളറായും തെരഞ്ഞെടുത്തു. നൗഫൽ , അമീർ കല്ലാച്ചി എന്നിവരിൽനിന്ന് വയനാട് ടീം ക്യാപ്റ്റൻ മഅ്റൂഫ് ട്രോഫി ഏറ്റുവാങ്ങി. നിഷാദ് , മുനവ്വർ, ഫവാസ് എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.