മസ്കത്ത്: കോവിഡ് മുൻകരുതലിെൻറ ഭാഗമായി നിയന്ത്രണങ്ങൾ ഒമാൻ വീണ്ടും കടുപ്പിച്ചു. സാമൂഹിക പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ബുധനാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു.എല്ലാവിധ പ്രാദേശിക പരിപാടികൾക്കും സ്പോർട്സ്, എക്സിബിഷൻ, അന്താരാഷ്ട്ര സമ്മേളനങ്ങൾ തുടങ്ങി പൊതു സ്വഭാവത്തിലുള്ള പ്രവൃത്തികൾക്കും വിലക്ക് ബാധകമായിരിക്കും.
വ്യാഴാഴ്ച മുതൽ തീരുമാനം നിലവിൽ വരുമെന്ന് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു.രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതും കണക്കിലെടുത്താണ് തീരുമാനം.സ്വദേശി സ്കൂളുകളിൽ സംയോജിത രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനവും നീട്ടിവെച്ചിട്ടുണ്ട്.
കോളജുകളിലും സർവകലാശാലകളിലും ക്ലാസുകൾ ആരംഭിക്കാനുള്ള തീയതി നീട്ടാനും സുപ്രീം കമ്മിറ്റി നിർദേശിച്ചു. സ്വദേശികളും വിദേശികളും വിദേശത്തേക്കുള്ള യാത്രകൾ അത്യാവശ്യമില്ലെങ്കിൽ ഒഴിവാക്കാനും യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.