ഹ​ത്ത അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന ഒ​മാ​ന്‍റെ 54ാം ദേ​ശീ​യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ നി​ന്ന്

ഹ​ത്ത അ​തി​ർ​ത്തി​യെ വ​ർ​ണ്ണ​മ​ണ​യി​ച്ച് ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം

ദു​ബൈ: ഒ​മാ​ന്‍റെ 54ാം ദേ​ശീ​യ ദി​നാ​ഘോ​ഷം ഹ​ത്ത അ​തി​ർ​ത്തി​യി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ദു​ബൈ അ​തി​ർ​ത്തി- തു​റ​മു​ഖ സു​ര​ക്ഷാ കൗ​ൺ​സി​ലും ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സും സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

യാ​ത്ര​ക്കാ​രു​ടെ ചെ​ക്കി​ങ്​ പോ​യി​ന്‍റ്​ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ, ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി ല​ഫ്റ്റ്ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, ഒ​മാ​ൻ പോ​ലീ​സി​ലെ ഉ​ന്ന​ത മേ​ധാ​വി​യും നോ​ർ​ത്ത് അ​ൽ​ബാ​ത്തി​ന പോ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ള്ള അ​ൽ ഫാ​ർ​സി, ദു​ബൈ ക​സ്റ്റം​സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്ദു​ല്ല ബു​സ്നാ​ദ്, ദു​ബൈ​യി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ​മാ​ർ, ഒ​മാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ അ​ട​ക്കം നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലും ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം ന​ട​ന്നു. സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും സ​മ്മാ​ന​ങ്ങ​ളും ഇ​ന്‍റ​ർ​നെ​റ്റ് ഡാ​റ്റ അ​ട​ങ്ങി​യ മൊ​ബൈ​ൽ സി​മ്മു​ക​ളും ന​ൽ​കി. എ​യ​ർ​പോ​ർ​ട്ടി​ലും ഹ​ത്ത അ​തി​ർ​ത്തി​യി​ലും യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ട്ടു​ക​ളി​ൽ യു.​എ.​ഇ - ഒ​മാ​ൻ സൗ​ഹൃ​ദം അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്റ്റാ​മ്പു​ക​ളും പ​തി​പ്പി​ച്ചു.

ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ൽ​പി​യാ​യ അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സൗ​ദി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് രാ​ജ്യം ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഹ​ത്ത അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ ഒ​മാ​ന്‍റെ​യും യു.​എ.​ഇ​യു​ടെ​യും ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും കൂ​ടു​ത​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വേ​ദി​യാ​യി.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും ഇ​തി​നോ​ടൊ​പ്പം ന​ട​ന്നു. യു.​എ.​ഇ​യു​ടെ​യും ഒ​മാ​ന്‍റെ​യും ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ഹ​ത്ത പാ​ത​യോ​ര​ങ്ങ​ൾ പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - oman national day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.