മസ്കത്ത്: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് 'അനീതിയോട് സന്ധിയാവില്ല' എന്ന മുദ്രാവാക്യവുമായി പി.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി മനുഷ്യാവകാശ സംഗമം സംഘടിപ്പിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനം ആചരിച്ചു. മുഹമ്മദ് മന്നാനി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസിര്‍ മഅ്ദനിയോട് കാണിക്കുന്ന അനീതി ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു.
അന്‍സില്‍ കവലയൂര്‍ വിഷയാവതരണം നടത്തി. മഅ്ദനി അടക്കം നിരപരാധികളായ വിചാരണ തടവുകാര്‍ക്ക് ദേശീയ മനുഷ്യാവകാശ കമീഷന് ഇടപെട്ട് നിരപരാധിത്വം തെളിയിക്കാന്‍ അവസരമൊരുക്കണമെന്ന് മുഖ്യപ്രഭാഷകന്‍ റഹ്മത്തുള്ള മഗ്രിബി ആവശ്യപ്പെട്ടു. അന്‍സാര്‍ മാമൂട് അധ്യക്ഷതവഹിച്ചു. റൂഷിദ് അമീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമാന്‍ വട്ടക്കരിക്കം താജുദ്ദീന്, നഫീല്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പാലച്ചിറ സ്വാഗതം പറഞ്ഞു. അലാവുദീൻ ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.