മസ്കത്ത്: ഉപഭോക്തൃ നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ തെളിവ് ശേഖരണം തടസ്സപ്പെടാതിരിക്കാനാണ് നിർദേശം. പൊതുവായി പ്രസിദ്ധീകരിക്കാതെ അതോറിറ്റിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ മെസേജിങ് സൗകര്യം പരാതികൾ സമർപ്പിക്കാനായി ഉപയോഗിക്കാം. നിയമലംഘനത്തിെൻറ വാസ്തവം ഉറപ്പുവരുത്തുന്നതിന് മുമ്പ് പല ഉപഭോക്താക്കളും ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും സ്ഥാപനങ്ങളുടെ പേരുകൾ സമൂഹ മാധ്യമങ്ങളിൽ പരാമർശിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം നടപടികൾ അതോറിറ്റിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അധികൃതർ നിയമലംഘനത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഇത്തരത്തിൽ പോസ്റ്റുകളിടുന്നവർക്കെതിരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമനടപടികൾ കൈക്കൊള്ളാനും സാധ്യതയുണ്ടെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.