കോവിഡ്​: ഒമാനിൽ പത്തുപേർ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന പത്തുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1147 ആയി. പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവ്​ ദൃശ്യമാണ്​. 353 പേർക്ക്​ കൂടി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 111837 ആയി. 582 പേർക്ക്​ കൂടി രോഗം ഭേദമായി. 97949 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 486 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 202 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്​.പുതിയ രോഗികളിൽ 167 പേരും മസ്​കത്ത്​ ഗവർണറേറ്റിലാണുള്ളത്​. സീബ്​-46, മത്ര-37, മസ്​കത്ത്​-36, ബോഷർ-32, അമിറാത്ത്​-13, ഖുറിയാത്ത്​-മൂന്ന്​ എന്നിങ്ങനെയാണ്​ വിലായത്തുകളിലെ രോഗികളുടെ എണ്ണം. തെക്കൻ ബാത്തിനയിലെ 40 രോഗികളിൽ 22 പേരും ബർക്കയിലാണ്​. ദാഖിലിയയിൽ 34 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 18 പേർ നിസ്​വയിലാണ്​. വടക്കൻ ബാത്തിന-29, ദോഫാർ-25, ദാഹിറ-17, തെക്കൻ ശർഖിയ-16, ബുറൈമി-ഒമ്പത്​, വടക്കൻ ശർഖിയ-എട്ട്​, മുസന്ദം-നാല്​, അൽ വുസ്​ത-നാല്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT