മസ്കത്ത്: കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ച് ഒമാനിൽ 45 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതുതായി 2788 പേർക്ക് രോഗം ബാധിച്ചു. പെരുന്നാൾ അവധിക്കാലത്ത് ചൊവ്വാഴ്ച 702 കേസുകളും ബുധനാഴ്ച 675ഉം വ്യാഴാഴ്ച 540ഉം വെള്ളിയാഴ്ച 283ഉം ശനിയാഴ്ച 588ഉം രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ രാജ്യത്ത് 2,05,501 പേർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ 2193 പേർ മരണത്തിന് കീഴടങ്ങി. 1,86,391 ആളുകൾ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നിരക്ക് 93 ശതമാനമായി വർധിക്കുകയും ചെയ്തു. 722 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 255 രോഗികൾ ഐ.സി.യുവിലാണ് ചികിത്സ തേടിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കിയതോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ ആഴ്ചകളിൽ ആയിരത്തിന് മുകളിലായിരുന്ന രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക് എത്തിക്കാൻ സാധിച്ചു. എന്നാൽ, ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.