മസ്കത്ത്: ബദർ അൽസമ ആശുപത്രികളിലൂടെ കോവിഡ് മുക്തരായി സധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ആളുകളെ മാനേജ്മെൻറും ഡോക്ടർമാരും ചേർന്ന് ആദരിച്ചു. 'ബാക്ക് ടു ലൈഫ് വിത്ത് ബദർ' എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ കോവിഡ് ഭേദമായ രോഗികൾ അനുഭവം പങ്കുവെച്ചു. ഗുരുതരാവസ്ഥയിലുണ്ടായിരുന്ന 80ൽലധികം വരുന്ന ആളുകളാണ് ബദർ അൽസമ ആശുപത്രികളുടെ പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇേൻറണൽ മെഡിസിൻ ടീം, ഡോ. എ. ബഷീർ, ഡോ. രവി പെരുമാൾ, ഡോ. മനോഹർ നൂൻ, ഡോ. തസ്ലി തങ്കച്ചൻ എന്നിവർ കോവിഡ് മുക്തരായവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ചീഫ് ഇേൻറണിസ്റ്റ് ഡോ. എ. ബഷീർ, മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ്, സി.ഇ.ഒ പി.ടി. സമീർ, മാധ്യമപ്രവർത്തകൻ സാമുവൽ കുട്ടി, സീനിയർ കൺസൽട്ടൻറ് ഇൻറർവെൻഷനൽ കാർഡിയോളജി ഡോ. ബെന്നി പനക്കൽ, ഡോ. രവി പെരുമാൾ, ബി. ശിവസുബ്രഹ്മണ്യം, ഡോ. മനോഹർ നൂൺ, ഡോ. തെസ്ലി തങ്കച്ചൻ, ഡോ. സി.കെ. സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.