മസ്കത്ത്: വന്ദേഭാരത് മിഷൻ ഒരു മാസം പിന്നിടുേമ്പാൾ ഒമാനിൽ നിന്ന് നാടണഞ്ഞത് 4,928 പ്രവാസികൾ. മൂന്ന് ഘട്ടങ്ങളിലായി 28 വിമാനങ്ങളാണ് ഒമാനിൽ നിന്ന് സർവിസ് നടത്തിയത്. ഇതിൽ 18 എണ്ണം കേരളത്തിലേക്ക് ആയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ദിവസം കെ.എം.സി.സിയുടെയും െഎ.സി.എഫിെൻറയും ചാർേട്ടഡ് വിമാനങ്ങളും സർവിസ് നടത്തി. കെ.എം.സി.സി സലാം എയറിെൻറയും െഎ.സി.എഫ് ഇൻഡിഗോയുടെയും വിമാനങ്ങളാണ് ഉപയോഗിച്ചത്. മൂന്നാം ഘട്ടത്തിലെ അവസാന വിമാനം ഞായറാഴ്ച ചെന്നൈയിലേക്കാണ് പുറപ്പെട്ടത്. ഇതിൽ 146 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച മുതൽ തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ 14 സർവിസുകളാണ് ഉള്ളത്. ഇതിൽ എെട്ടണ്ണം കേരളത്തിലേക്കാണ് ഉള്ളത്. എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ മലയാളികളാണ് കൂടുതലും. എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കണക്കിലെടുക്കുേമ്പാൾ സർവിസുകൾ അപര്യാപ്തമാണ്. വിസിറ്റിങ് വിസയിൽ എത്തിയവരും അസുഖങ്ങൾ ബാധിച്ചവരുമടക്കം നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വിമാന സർവിസുകൾ കുറവാണെന്ന പരാതിയുമുണ്ട്. വിമാന സർവിസുകളുടെ കുറവിന് ഒപ്പം ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ധാരാളമായും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.