കോവിഡ്​: ഒമാനിലെ രോഗമുക്​തരുടെ എണ്ണം ലക്ഷത്തിനോട്​ അടുത്തു

മസ്​കത്ത്​: ഒമാനിലെ കോവിഡ്​ മുക്​തരുടെ എണ്ണം ലക്ഷത്തിനോട്​ അടുത്തു. ചൊവ്വാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം 329 പേർക്കാണ്​ പുതുതായി രോഗം ഭേദമായത്​. ഇതോടെ രോഗമുക്​തരുടെ എണ്ണം 99997 ആയി. 13 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1203 ആയി. ഇതിൽ 887 പേർ സ്വദേശികളും 287 പേർ പ്രവാസികളുമാണ്​. മരണപ്പെട്ടവരിൽ 851 പേരും പുരുഷന്മാരുമാണ്​. 466 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ വൈറസ്​ ബാധിതർ 113820 ആയി. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 435 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 182 പേർ തീവ്ര പരിചരണവിഭാഗത്തിലാണുള്ളത്​. മൊത്തം 3.09 ലക്ഷം പരിശോധനകളാണ്​ നടത്തിയത്​.


പുതിയ രോഗികളിൽ കൂടുതലും മസ്​കത്ത്​ ഗവർണറേറ്റിലാണ്​. ഇവിടെ 245 പേർക്കാണ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 71 പേരും സീബിലാണ്​. മസ്​കത്ത്​-58, മത്ര-52, ബോഷർ-42, അമിറാത്ത്​-19, ഖുറിയാത്ത്​-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിൽ 62 പേർക്ക്​ പുതുതായി സ്​ഥിരീകരിച്ചു. ഇതിൽ 39 പേരും സുഹാറിലാണ്​. സഹം-ആറ്​, ഷിനാസ്​-അഞ്ച്​, ഖാബൂറ-അഞ്ച്​, സുവൈഖ്​-നാല്​, ലിവ-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റുമേഖലകളിലെ എണ്ണം. ദോഫാറിലെ 52 പുതിയ രോഗികളിൽ 50 പേരും സലാലയിലാണ്​. ദാഖിലിയ-39, തെക്കൻ ബാത്തിന-27, വടക്കൻ ശർഖിയ-ഒമ്പത്​, തെക്കൻ ശർഖിയ-ഒമ്പത്​, ദാഹിറ-എട്ട്​, ബുറൈമി-ഏഴ്​, അൽ വുസ്​ത-അഞ്ച്​, മുസന്ദം-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT