മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 300 കടന്നു. ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 303 പേരാണ് ഐ.സി.യുവിലുള്ളത്. ഇതാദ്യമായാണ് ഐ.സി.യു രോഗികൾ 300 കടക്കുന്നത്. 983 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 129 പേരെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി വർധന രേഖപ്പെടുത്തുന്നുണ്ട്. 1553 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,26,648 ആയി. 721 പേർക്കുകൂടി രോഗം ഭേദമായി. 2,06,026 പേരാണ് ഇതുവരെ രോഗമുക്തരായത്. 91 ശതമാനമാണ് രോഗമുക്തി നിരക്ക്. പത്തുപേർകൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 2434 ആയി. മരണപ്പെട്ടവരിൽ 1768 പേരും സ്വദേശികളാണ്. പുതിയ രോഗികളിൽ 805 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-245, സീബ്-187, ബോഷർ-186, മത്ര-166, അമിറാത്ത്-18, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് മസ്കത്തിലെ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന-258, തെക്കൻ ബാത്തിന-149, ദാഖിലിയ-74, വടക്കൻ ശർഖിയ-59, തെക്കൻ ശർഖിയ-56, ദോഫാർ-45, ദാഹിറ-43, അൽ വുസ്ത-37, അൽ ബുറെമി-27 എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റിലെ പുതിയ രോഗികളുടെ എണ്ണം.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറക്കാൻ രണ്ടാം ഡോസിനുള്ള മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് പത്ത് ആഴ്ചയോ അതിന് മുകളിലോ കഴിഞ്ഞവർക്ക് മുൻകൂർ അപ്പോയ്ൻമെേൻറാടെ രണ്ടാം ഡോസ് നൽകാൻ ആരംഭിച്ചതായി മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.