മസ്കത്ത്: കോവിഡിനെ തുടർന്ന് ഒമാനിൽ മൂന്ന് മലയാളികളടക്കം നാല് ഇന്ത്യക്കാർ കൂടി മരിച്ചു. കൊല്ലം ത്തനാപുരം കുണ്ടയം മുക്കംതോട് ചേനങ്കര നെല്ലിമൂട്ടിൽ വീട്ടിൽ റസാഖിെൻറ മകൻ സിദ്ദീഖ് (36) ശനിയാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. ദിവസങ്ങളായി പനിബാധിതനായിരുന്ന ഇദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കഴിഞ്ഞ ദിവസം ശ്വാസം തടസം അനുഭവപ്പെട്ട സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് വാക്സിൻ ഒരു ഡോസ് ഇദ്ദേഹം സ്വീകരിച്ചിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം അൽ ഗൂബ്രയിലായിരുന്നു താമസം. നഫീസാ ബീവി മാതാവും ആമിന ഭാര്യയുമാണ്. മക്കൾ: നസീഫ്,നേഹ സറിൻ. 15 വർഷമായി ഇദ്ദേഹം ഒമാനിലുണ്ട്.
കോവിഡിനെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു. പരിയാരം സ്വദേശി ഓണപറമ്പിൽ സന്തോഷ് (47) ആണ് സുവൈഖിൽ മരണപ്പെട്ടത്. സുവൈഖിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു.
മത്ര അൽ ഹഷർ ഫാർമസിയിൽ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി അബ്ദുൽ മജീദ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.എട്ടുവർഷമായി ഹഷാറില്‍ ജോലി ചെയ്തുവരുകയാണ്. സൗമ്യമായ സ്വഭാവത്തിനുടമയായ മജീദ് രോഗവിവരങ്ങൾ പറഞ്ഞാല്‍ അത്യാവശ്യ മരുന്നുകളൊക്കെ നല്‍കുന്നതിനാല്‍ പ്രവാസികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പത്തനംതിട്ട സ്വദേശിക്ക് തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി പടീക്കവീട്ടില്‍ പരേതനായ മാത്യുവിെൻറ മകൻ മാത്യു വര്‍ഗീസ് (ഷാജി-60) ആണ് മരിച്ചത്. 29 വർഷമായി ഒമാനിലുള്ള മാത്യു വര്‍ഗീസ് സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു. മാതാവ്: മറിയാമ്മ. ഭാര്യ: ജെസി എം. വർഗീസ് (സിമി). മക്കൾ: നീതു മെറിൻ വർഗീസ്, എക്സ് മെറിൻ വർഗീസ്. സഹോദരങ്ങൾ: മാത്യു ജേക്കബ്, പരേതയായ രാജി മാത്യു വർഗീസ്. സംസ്കാരം ഖുറം പി.ഡി.ഒ സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.