മസ്കത്ത്: ഇന്ത്യൻ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറം ഒമാൻ-മസ്ക്കത്തിലും സലാലയിലും 'കോവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കയും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.ആതുര സേവന രംഗത്ത് രാപ്പകൽ വ്യത്യാസമില്ലാതെ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിപാടി അഭിവാദ്യമർപ്പിച്ചു.
മസ്കത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ സീനിയർ ഇ.എൻ.ടി സർജനും കോവിഡ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീം അംഗവുമായ ഡോ. ആരിഫ് അലി, സലാലയിൽ സംഘടിപ്പിച്ച വെബിനാറിൽ സാമൂഹിക, സംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും ഡെൻറൽ സർജനുമായ ഡോ. നിഷ്താർ എന്നിവർ ക്ലാസെടുത്തു.
പരിപാടിയിൽ പങ്കെടുത്ത പ്രവാസികൾക്ക് സംശയനിവാരണത്തിന് അവസരം നൽകി. എല്ലാ സംശയങ്ങൾക്കും ഡോക്ടർമാർ മറുപടി നൽകി. സോഷ്യൽ ഫോറം അംഗങ്ങളായ ശംസീർ, ഹംസ, ഫിറോസ്, മുഹമ്മദ് അലി, അൽതാഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.