കോവിഡ്​: ഒമാനിൽ 27 പേർ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 27 പേർ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായാണ്​ ഇത്രയും പേർ മരിച്ചത്​. ഇതോടെ ആകെ മരണ സംഖ്യ 677 ആയി. 539 പേരാണ്​ പുതുതായി രോഗബാധിതരായത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85544 ആയി. 851 പേർക്ക്​ രോഗം ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 80459 ആയി. 94 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. 35 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 402 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. 156 പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT