കോവിഡ്​: ഒമാനിൽ എട്ട്​ പേർ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ഒമാനിലെ ആകെ മരണസംഖ്യ 521 ആയി. 207 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ 167 പേർ സ്വദേശികളും 40 പേർ പ്രവാസികളുമാണ്​. ഇതോടെ ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 81787 ആയി. 1433 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്​തരുടെ എണ്ണം 76124 ആയി. 53 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 482 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. മസ്​കത്ത്​ ഗവർണറേറ്റിൽ 74 പേർക്കും വടക്കൻ ബാത്തിനയിൽ 44 പേർക്കും ദാഖിലിയയിൽ 33 പേർക്കും തെക്കൻ ബാത്തിനയിൽ 17 പേർക്കും ദോഫാറിൽ 12 പേർക്കും ദാഹിറയിൽ ഒമ്പത്​ പേർക്കും വടക്കൻ ശർഖിയയിൽ ഏഴുപേർക്കും തെക്കൻ ശർഖിയയിൽ ആറുപേർക്കും അൽ വുസ്​തയിൽ മൂന്ന്​ പേർക്കും ബുറൈമിയിൽ രണ്ട്​ പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. വിലായത്ത്​ തലത്തിലെ കണക്കെടുക്കു​േമ്പാൾ സുഹാറിലാണ്​ കൂടുതൽ രോഗികൾ. ഇവിടെ 27 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. സീബിൽ 23 പേർക്കും മസ്​കത്തിൽ 21ഉം മത്രയിൽ 16ഉം ബോഷറിൽ ഏഴും സഹമിൽ ഒമ്പതും നിസ്​വയിൽ 11ഉം ബർക്കയിൽ ആറും സലാലയിൽ 12ഉം ആളുകളുകൾക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.