മസ്കത്ത്: അനധികൃത വ്യാപാരത്തിനെതിരെ നടപടി ശക്തമാക്കി അധികൃതർ. പ്രവാസി തൊഴിലാളികളുടെ സൈറ്റുകളിൽനിന്ന് നിരവധി ഉൽപന്നങ്ങളും മറ്റും പിടികൂടി. മസ്കത്ത് ഗവർണറേറ്റിലെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനകളിലാണ് ഇവ പിടിച്ചെടുത്തത്.
ലഹരിപാനീയങ്ങൾ, നിരോധിത സിഗരറ്റുകളുൾപ്പെടെയുള്ള അനധികൃത വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇവ കണ്ടുകെട്ടുകയും ചെയ്തു. നിരോധിത വസ്തുക്കൾ സൂക്ഷിക്കുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.