മസ്കത്ത്: തേജ് ചുഴലിക്കാറ്റ് ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ മുൻ കരുതലുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി . ദോഫാർ ഗവർണറേറ്റിലെ അഞ്ച് പോയന്റുകളിൽ ബോട്ടുകൾ, വെള്ളത്തിൽനിന്ന് രക്ഷപ്പെടാനുള്ള മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവ എത്തിച്ചിട്ടുണ്ട്. അൽ വുസ്തയിൽ മൂന്ന് പോയന്റുകളിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. മഴ വെള്ളത്തിലും ഒഴുക്കിലും പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം ഒരുക്കങ്ങൾ നടത്തുന്നത്. കാണാതായവരെ കണ്ടെത്തുന്നതിനായി മുന്നറിയിപ്പും രക്ഷാ ദൗത്യവും നിർവഹിക്കാൻ പറ്റുന്ന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
സ്വന്തം ജീവന്റെയും സ്വത്തിന്റെയും രക്ഷക്കായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.