മസ്കത്ത്: തേജ് ചുഴലിക്കാറ്റിന് മുന്നൊരുക്കത്തിന്റെ ഭാഗമായി ഹലാനിയത്ത് ഐലൻഡ്സ്, സലാല, റഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (എൻ.സി.ഇ.എം) തീരുമാനിച്ചു. ദോഫാർ, വുസ്ത എന്നിവിടങ്ങളിലെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ വിഭവങ്ങളും കഴിവുകളും ഉപയോഗിച്ച് പിന്തുണ നൽകാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കമ്മിറ്റി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.