സൂർ: അവധിക്ക് നാട്ടിൽപോയ മലയാളി നിര്യാതനായി. കണ്ണൂർ മുഴുപ്പല സ്വദേശി ജയചന്ദ്രനാണ് (58) മരിച്ചത്. മുപ്പതുവർഷത്തോളം സൂറിലും പരിസരത്തുമായി പ്രവാസജീവിതം നയിച്ചു വരുകയാണ്. നേരത്തേ ദുബൈയിൽ നിന്നും മസ്കത്തിൽ നിന്നും പച്ചക്കറികളും മറ്റും എടുത്ത് സൂറിലും സമീപ പ്രദേശത്തും വിൽപന നടത്തുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. സ്വദേശിവത്കരണത്തെ തുടർന്ന് ഇൗ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതോടെ പത്തു പതിനഞ്ചു വർഷമായി കൊറിയർ സർവിസ് നടത്തി വരുകയായിരുന്നു. പരേതന് ഭാര്യയും ഒരു മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.