ഒമാനിൽ മസ്​ജിദുകൾ തുറക്കുന്നതിനുള്ള തീരുമാനം നവംബർ പകുതിയോടെ

മസ്​കത്ത്​: ഒമാനിൽ മസ്​ജിദുകളും മറ്റ്​ ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത്​ സംബന്ധിച്ച തീരുമാനം നവംബർ പകുതിയോടെ കൈകൊള്ളുമെന്ന്​ ഒൗഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആ സമയത്തെ കോവിഡ്​ രോഗ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനം. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മാർച്ച്​ പകുതിയോടെയാണ്​ രാജ്യത്തെ മസ്​ജിദുകളടക്കം ആരാധനാലയങ്ങൾ അടച്ചത്​.


നവംബർ പകുതിയിലെ കോവിഡ്​ മാർഗ നിർദേശങ്ങളും മുൻകരുതൽ നടപടികളും കണക്കിലെടുത്ത്​ മസ്​ജിദുകളും മറ്റ്​ ആരാധനാലയങ്ങളും തുറക്കുന്നതിന്​ അനുയോജ്യമായ തീരുമാനം കൈകൊള്ളുമെന്ന്​ മന്ത്രാലയം തിങ്കളാഴ്​ച വൈകുന്നേരം പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കോവിഡ്​ രോഗവ്യാപനം സംബന്ധിച്ച്​ സുപ്രീം കോടതി പുറത്തുവിടുന്ന സൂചകങ്ങളും ഇതിനായി അവലംബിക്കുകയും ചെയ്യും.


ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള തീരുമാനമെടുക്കാൻ സുപ്രീം കമ്മിറ്റി സംയുക്​ത കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ 22ന്​ നടന്ന കമ്മിറ്റിയുടെ യോഗമാണ്​ ഇൗ തീരുമാനമെടുത്തത്​. രാജ്യത്തും മേഖലയിലും കോവിഡ്​ വ്യാപനം രൂക്ഷമായതിലും മരണസംഖ്യ ഉയരുന്നതിലും യോഗം ആശങ്ക രേഖപ്പെടുത്തി. മഹാമാരി പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രതിരോധ നടപടികൾ കൈകൊള്ളുന്നതിനാണ്​ ഇസ്​ലാമിക നിയമം അനുശാസിക്കുന്നതെന്നും കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT