മസ്കത്ത്: വ്യവസായ സ്ഥാപനങ്ങളിലെ തീപ്പിടിത്ത സംഭവങ്ങൾ കുറഞ്ഞതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം രാജ്യത്താകമാനം 36 അഗ്നിബാധയാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തിൽ 47 സംഭവങ്ങളാണുണ്ടായത്. വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കുന്നതിനും പ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ എന്ന പരിശോധന ശക്തമാക്കുമെന്നും വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. എല്ലാ വർഷവും ചൂട് ശക്തിപ്പെടുന്നതോടെയാണ് തീപ്പിടിത്തം വർധിക്കാറുള്ളത്. ഈവർഷവും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.