മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡെന്റൽ ഡോക്ടർമാരുടെ യോഗം മസ്കത്ത് സിറ്റിസൺ ഹോട്ടലിൽ നടന്നു.മസ്കത്ത് ഫാർമസിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ നൂറോളം ഡോക്ടർമാർ പങ്കെടുത്തു. അക്വാ ക്ലിനിക്കിലെ ഡോ. ഫ്രാങ്ക് ഇംപ്ലാന്റ് ഡെന്റിസ്ട്രിയെക്കുറിച്ചും ഡോ. താരിഖ് സൗന്ദര്യ ദന്തചികിത്സയെക്കുറിച്ചും പ്രഭാഷണം നടത്തി.
സമൈൽ ഡെന്റൽ ക്ലിനിക്കിലെ ഡോ. മനോജ് തോമസ്, അൽ മനാമ മെഡിക്കൽ സെന്ററിലെ ഡോ. മുജീബ്, താജ് ഡെന്റൽ ക്ലിനിക്കിലെ ഡോ. കിശ്വർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. അൽ-ഗുബ്ര ഡെന്റൽ ക്ലിനിക്കിലെ ഡോ. അർച്ചന വിശിഷ്ടാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.