മസ്കത്ത്: റോമിൽ നടക്കുന്ന വികസനവും കുടിയേറ്റവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രാലയമാണ് സംബന്ധിച്ചത്.
ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ, വിദേശകാര്യ മന്ത്രിയും ഒമാൻ പ്രതിനിധി സംഘത്തിന്റെ തലവനുമായ സയ്യിദ് ബദർ ഹമദ് അൽ ബുസൈദി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ കൈമാറുകയും ചെയ്തു. വികസനത്തിനും കുടിയേറ്റത്തിനുമുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ ഒമാൻ പങ്കെടുത്തതിന് ഇറ്റാലിയൻ പ്രധാനമന്ത്രി അഭിനന്ദനവും നന്ദിയും അറിയിച്ചു.
സുൽത്താനും ഒമാൻ ജനതക്കും കൂടുതൽ ക്ഷേമവും പുരോഗതിയും ആശംസിക്കുകയും ചെയ്തു. കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവക്കെതിരെ പോരാടുക, ബഹുമുഖ സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക, കുടിയേറ്റം, അനധികൃത സഞ്ചാരം, കള്ളക്കടത്ത്, കുടിയേറ്റക്കാരുടെ കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ലോകത്തെ പല രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.