മസ്കത്ത്: പ്രേക്ഷകമനം കവർന്ന് ദാഹിറ ടൂറിസം ഫെസ്റ്റിവൽ. ഫെബ്രുവരി 15ന് ആരംഭിച്ച ഫെസ്റ്റിവലിൽ ബുധനാഴ്ച വരെയായി എത്തിയത് 47,000ത്തിലധികം സന്ദർശകർ. ഒമാനിൽനിന്നും അയൽ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർ ഫെസ്റ്റിവലിന് എത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
മാർച്ച് ആറിനാണ് ഫെസ്റ്റിവലിന് തിരശ്ശീല വീഴുക. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ, തൊഴിലന്വേഷകർ, ഗ്രാമീണ സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് നേരിട്ടുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫെസ്റ്റിവൽ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ഉത്തേജകമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഗവർണർ നജീബ് ബിൻ അലി അൽ റവാസ് പറഞ്ഞു.
വിനോദസഞ്ചാര ആകർഷണം മാത്രമല്ല, കലാപരമായ സാങ്കേതിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി കൂടിയാണ് ഫെസ്റ്റിവൽ. ഗവർണറേറ്റിനുള്ളിലെ വാണിജ്യപ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനം ചെയ്യുന്നതിനും ഫെസ്റ്റിവൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും റവാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.