സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വു​മാ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ൽ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‌​ട്രീ​റ്റി​ന്‍റെ കി​ഴ​ക്കു​നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടും (അ​ൽ ദ​ഹാ​രി​സ് റൗ​ണ്ട് എ​ബൗ​ട്ട് - അ​ൽ ഹ​ഫ) പ​ടി​ഞ്ഞാ​റ്നി​ന്ന്​ അ​ൽ​ഫ​ലാ​ഹ് മു​ത​ൽ അ​ൽ​മ​ൻ​സൗ​റ സ്ട്രീ​റ്റ് വ​രെ​യും വ​ൺ​വേ​യാ​ക്കി മാ​റ്റി.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ്പാ​ക്കി​യ ക്ര​മീ​ക​ര​ണം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും ചെ​യ്തു. ഖ​രീ​ഫ്​ സീ​സ​ൺ ക​ഴി​യു​ന്ന​തു​വ​രെ ഈ ​ക്ര​മീ​ക​ര​ണം തു​ട​രും. റോ​ഡ് സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Dhofar Municipality with traffic reforms in Sultan Qaboos Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.