മസ്കത്ത്: ജീവനക്കാരുടെ വിസ റദ്ദാക്കുന്ന നടപടിക്രമങ്ങൾക്ക് വിമാനത്താവളത്തിൽ സ്പോൺസറോ കമ്പനി പ്രതിനിധിയോ എത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ റദ്ദാക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകിയത്. ജോലിയിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരെൻറ മടക്ക (ഡിപാർചർ) സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പൗരന്മാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി നൽകുന്നതിെൻറ ഭാഗമായാണ് റേയൽ ഒമാൻ പൊലീസ് തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.