വിസ റദ്ദാക്കൽ: സ്പോൺസർ വിമാനത്താവളത്തിൽ വരേണ്ട –പൊലീസ്
text_fieldsമസ്കത്ത്: ജീവനക്കാരുടെ വിസ റദ്ദാക്കുന്ന നടപടിക്രമങ്ങൾക്ക് വിമാനത്താവളത്തിൽ സ്പോൺസറോ കമ്പനി പ്രതിനിധിയോ എത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ റദ്ദാക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകിയത്. ജോലിയിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരെൻറ മടക്ക (ഡിപാർചർ) സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പൗരന്മാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി നൽകുന്നതിെൻറ ഭാഗമായാണ് റേയൽ ഒമാൻ പൊലീസ് തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.