മസ്കത്ത്: ഇന്ത്യന്‍ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികൾക്കായി ടാബ്ലെറ്റുകൾ സമ്മാനിച്ചു. 'ഒമാന്‍ മലയാളികള്‍' വാട്സ്ആപ് ഗ്രൂപ്പും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ചേർന്നാണ് ടാബ്ലെറ്റുകൾ നൽകിയത്. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഓഫിസില്‍ നടന്ന ചടങ്ങില്‍ 'ഒമാന്‍ മലയാളികള്‍' വാട്സ്ആപ് ഗ്രൂപ് ചീഫ് കോഒാഡിനേറ്റര്‍ റഹീം വെളിയങ്കോടും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുബിന് ജയിംസും ചേര്‍ന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് ബേബി സാം സാമുവലിന് ടാബ്െലറ്റുകള് കൈമാറി.
സലാല ഉള്‍പ്പെടെ 16 ഇന്ത്യന്‍ സ്കൂളുകളിലെ നിരാലംബരായ വിദ്യാര്‍ഥികള്‍ക്കാണ് അറിവിന് വഴിയൊരുക്കാന്‍ സാധിക്കുന്നതെന്നും തുടര്‍ന്നും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായുള്ള പദ്ധതികള്‍ തയാറാക്കി വരുകയാണെന്നും ചീഫ് കോഒാഡിനേറ്റര്‍ റഹിം വെളിയങ്കോട് പറഞ്ഞു. ടാബ്െലറ്റുകള് സ്പോണ്സര് ചെയ്ത പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിനും േഡറ്റ സ്പോണ്സര് ചെയ്ത റെന്ന മൊബൈല്‍സിനും വാട്സ്ആപ് ഗ്രൂപ് കോഒാഡിനേറ്റര്‍മാര്‍ നന്ദി അറിയിച്ചു.ഗ്രൂപ് കോഒാഡിനേറ്റര്‍മാരായ ബഷീര്‍ ശിവപുരം, അഷ്റഫ് ചാവക്കാട്, മുഹ്സിന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.