ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.

മാർച്ച്‌ 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ അഞ്ചുവരെയായിരിക്കും അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ഒമ്പത് ദിവസത്തെ അവധി ലഭിക്കും.

നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവർത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Eid holiday declared in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.