ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര ക​ലാ​ഭ​വ​നി​ല്‍ കി​ര​ണി​ന്റെ കു​ടും​ബ​ത്തി​നു​ള്ള പ്ര​വാ​സി ഐ.​ഡി കാ​ര്‍ഡ് ഇ​ന്‍ഷു​റ​ന്‍സ് തു​ക പി​താ​വ് ശി​വ​ദാ​സ​ന് നോ​ര്‍ക്ക റൂ​ട്ട്സ് സി.​ഇ.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ത​യ്ക്കാ​ട് കൈ​മാ​റു​ന്നു

പ്ര​വാ​സി ഐ.​ഡി കാ​ര്‍ഡ് ഇ​ൻ​ഷു​റ​ന്‍സ് തു​ക വി​ത​ര​ണം ചെ​യ്തു

മ​സ്‌​ക​ത്ത്: വി​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ്ര​വാ​സി യു​വാ​വി​‍െൻറ കു​ടും​ബ​ത്തി​ന് നോ​ര്‍ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി ഐ.​ഡി കാ​ര്‍ഡ് വ​ഴി​യു​ള്ള ഇ​ന്‍ഷു​റ​ന്‍സ് തു​ക കൈ​മാ​റി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ക​ലാ​ഭ​വ​നി​ല്‍ കി​ര​ണി​ന്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി പി​താ​വ് ശി​വ​ദാ​സ​ന്‍ നാ​ലു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് നോ​ര്‍ക്ക റൂ​ട്ട്സ് സി.​ഇ.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങി. 2021 സെ​പ്റ്റം​ബ​റി​ല്‍ ഒ​മാ​നി​ലെ നി​സ്‌​വ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് കി​ര​ണ്‍ മ​രി​ച്ച​ത്.

2021-2022 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ നോ​ര്‍ക്ക റൂ​ട്ട്സ് പ്ര​വാ​സി ഐ.​ഡി കാ​ര്‍ഡ് വ​ഴി 18 പേ​ര്‍ക്കാ​യി 36.20 ല​ക്ഷം രൂ​പ ഇ​ന്‍ഷു​റ​ന്‍സ് തു​ക വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​പ​ക​ട മ​ര​ണ​ത്തി​ന് നാ​ലു ല​ക്ഷ​വും അം​ഗ​വൈ​ക​ല്യ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യു​മാ​ണ് ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ. നേ​ര​ത്തേ ര​ണ്ടു ല​ക്ഷം രൂ​പ​യാ​യി​രു​ന്ന മ​ര​ണാ​ന​ന്ത​ര പ​രി​ര​ക്ഷ 2021 ഏ​പ്രി​ല്‍ മു​ത​ലാ​ണ് നാ​ലു ല​ക്ഷ​മാ​യി ഉ​യ​ര്‍ത്തി​യ​ത്.

മൂ​ന്നു വ​ര്‍ഷ​മാ​ണ് ഐ.​ഡി കാ​ര്‍ഡി​ന്റെ കാ​ലാ​വ​ധി. 18-70 വ​യ​സ്സു​വ​രെ​യു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് അം​ഗ​മാ​കാ​വു​ന്ന​താ​ണ്. അം​ഗ​മാ​കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും 315 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക​യോ 1800 425 3939 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം. 0091 880 20 12345 എ​ന്ന ന​മ്പ​റി​ല്‍ മി​സ്ഡ് കോ​ള്‍ സ​ര്‍വി​സും ല​ഭ്യ​മാ​ണ്

Tags:    
News Summary - Distribution of Pravasi ID Card Insurance Amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.