ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള: ഒ​മാ​ൻ പ​വി​ലി​യ​ൻ ഖ​ത്ത​ർ അ​മീ​ർ സ​ന്ദ​ർ​ശി​ച്ചു

മ​സ്​​ക​ത്ത്​: ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ ഒ​മാ​ൻ പ​വി​ലി​യ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 33ാമ​ത് പ​തി​പ്പി​ൽ ഒ​മാ​ൻ അ​തി​ഥി രാ​ജ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​വി​ലി​യ​നി​ലെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ സാം​സ്കാ​രി​ക​വും ബൗ​ദ്ധി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ അ​മീ​റി​ന്​ ഒ​മാ​ൻ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.​പു​സ്ത​ക​മേ​ള മേ​യ് 18വ​രെ നീ​ളും​.

42 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 515 പ്ര​സാ​ധ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.‘​വി​ജ്ഞാ​ന​ത്തി​ലൂ​ടെ നാ​ഗ​രി​ക​ത​ക​ള്‍ കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന​താ​ണ് പു​സ്ത​ക​മേ​ള​യു​ടെ പ്ര​മേ​യം.​മേ​ള​യി​ൽ ഒ​മാ​ന്‍റെ പ​വി​ലി​യ​ന്​ ര​ണ്ട്​ വി​ഭാ​ഗ​മാ​ണു​ള്ള​ത്. ആ​ദ്യ വി​ഭാ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും സി​വി​ൽ സൊ​സൈ​റ്റി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള ഒ​മാ​നി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ശ്രേ​ണി​യാ​ണു​ള്ള​ത്.​ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം, പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം, സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ പ്ര​ദ​ർ​​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.160 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ പ​വി​ലി​യ​ന്‍റെ രൂ​പ​ക​ൽ​പ​ന അ​ൽ ആ​ലം പാ​ല​സി​ന്‍റെ വാ​സ്തു​വി​ദ്യാ ശൈ​ലി​യി​ലും ക​ലാ​പ​ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളി​ലും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ്. ഈ ​രൂ​പ​ക​ൽ​പ​ന​യി​ലെ ക​ട​ൽ, ഒ​മാ​ന്‍റെ സ​മു​ദ്ര ച​രി​ത്ര​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു​ണ്ട്​.

ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ ഒ​മാ​ന്‍റെ പ​ങ്കാ​ളി​ത്തം ഒ​മാ​നി​ലെ​യും ഖ​ത്ത​റി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്‍റെ ആ​ഴം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്ന്​ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ജ്ഞാ​ന, സാം​സ്കാ​രി​ക വി​ക​സ​ന അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്മ​ദ് ബി​ൻ സൗ​ദ് അ​ൽ റ​വാ​ഹി പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Doha International Book Fair: Oman Pavilion Qatar Amir visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.